പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെവടശ്ശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാ വാർഡിലെ പൊതുകുളം നവീകരണം നടത്തിയതിലെ അപാകതയാണ് പരാതിക്കിടയാക്കിയത്. ലക്ഷങ്ങൾ മുടക്കി നവീക്കിച്ച കുളം നവീകരണ പ്രവർത്തി തീർത്തതിനു ശേഷം ചുരുങ്ങിയ നാളുകൾക്കുള്ളിൽ തകർന്നു കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളതന്നാണ് പരാതിയിൽ പറയുന്നത്. കുളത്തിൻ്റെ കൽക്കട്ടിനു പുറത്ത് തറയിൽ ടൈൽസ് പാകിയതടക്കം ശാസ്ത്രീയമായി ഉറപ്പിച്ച് ഇടാഞ്ഞത് കാരണം തറ ടൈൽസ് ക്രമാതീതമായി താഴുന്ന നിലയിലാണ്.ഇത് കാരണം കുളത്തിൻ്റെ മതിലുകൾക്ക് പുറത്ത് നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപീകൃതമാകുന്നതിനും കാരണമായി. വെള്ളം കെട്ടികിടക്കുന്നതിനാൽ കൊതുകൾ പെരുകി സാക്രമിക രോഗങ്ങൾ പകർത്തുന്ന രോഗാണുക്കൾ ഉടലെടുക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നതിനും കാരണമാകുകയെന്നാണ് നാട്ടുകാരുടെ ആരോപണം. ശക്തമായ മഴയിൽ പ്രവർത്തിയുടെ ഉപരിതലം ഒലിച്ചു പോയും കോൺക്രീറ്റ് പ്രവർത്തി പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ് ഇപ്പോഴത്തേസ്ഥിയെന്നാണ് പറയുന്നത്.പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നിർമ്മാണം നടത്തിയ പൊതുകുളത്തിൻ്റെ നിർമ്മാണത്തിലെ അശാസ്ത്രീയ തക്ക് നടപടി സ്വീകരിക്കണമെന്നാവിശ്യപെട്ട് പൊതു പ്രവർത്തകൻ അജീഷ് വിജിലൻസിന് പരാതി നല്കി. പൊതുകുളത്തിൻ്റെ നിർമ്മാണ പ്രവൃത്തികളിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും, ചെയ്‌ത പ്രവർത്തിയിൽ ഗുരുതര അലംഭാവം കാണിച്ച കരാറുകാരനെതിരെയും കൃത്യമായ അന്വേഷണം നടത്തി അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും പൊതു പ്രവർത്തൻ അജിഷ് .പി. എ കൊടുത്ത പരാതിയിൽ പറയുന്നു