News

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവായി

പന്തളത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവായി
.പന്തളം മങ്ങാരം സ്വേദേശിയായ കുരീക്കാവിൽ വീട്ടിൽ അഖിൽ ആർ കൃഷ്ണന് (25) മൂന്നുമാസ കാലയളവിലേക്കും പന്തളം മങ്ങാരം സ്വേദേശിയായ മുത്തോണിയിൽ ദിൽഷമൻസിലിൽ ദിൽക്കു (24) വിന് ആറുമാസക്കാലയളവിലേക്കും ആണ് ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്..പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷൻ അധികാര പരിധിയിൽപ്പെട്ട സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും കൊലപാതകശ്രമം, സംഘം ചേർന്നുള്ള ആക്രമണം,അന്യായ തടസ്സം ചെയ്യൽ, അസഭ്യം വിളിക്കുക തുടങ്ങി ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമാധാനകാംക്ഷികളായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയും വരുത്തു ന്നതിനെ തുടർന്ന് കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ല പോലീസ് മേധാവി ആനന്ദ് ആർ ഐ. പി. എസ് സമർപ്പിച്ച റിപ്പോർട്ടിൻ മേൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page