News

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പി സി എൽ സിസൺ 2 ഷാർജയിലെ റഹ്മാനിയ ഡി സി എസ് സ്റ്റേഡിയത്തിൽ നടന്നു

  • പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പി സി എൽ സിസൺ 2 ഷാർജയിലെ റഹ്മാനിയ ഡി സി എസ് സ്റ്റേഡിയത്തിൽ നടന്നു. ഫൈനൽ മത്സരത്തിൽ കെ എൽ 28 മല്ലപ്പള്ളി ടീം, ഇൻസെയിൻ ടീമിനെ തോൽപ്പിച്ച് കിരീടം നേടി.
    പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസി അംഗങ്ങളെ ഉൾപ്പെടുത്തി എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു വിജയികൾക്ക് AED 5,555യും റണ്ണേഴ്‌സ് ടീമിന് AED 3,333യും സമ്മാനമായി നൽകി.
    പ്രതികൂലമായ സാഹചര്യങ്ങളിലുപോലും ടൂർണമെന്റിനെ മികച്ച വിജയമായി മാറ്റിയത് PEXA Sports Cell അംഗങ്ങളായ ഷിജു കാസിം, അജ്മൽ റഷീദ്, അൻവർ ഷാ , ഫാസിൽ ഷെയ്ഖ് പരീത്, സജിദ് സലീം, ഫൈസൽ വെല്ലറ, ഷെഫിൻ അബ്ദുൾ സലാം, റോഷൻ എന്നിവരുടെ ഏകോപിത പ്രവർത്തനമാണ്. കൂടാതെ PEXA Working Committee അംഗങ്ങളായ നൗഷാദ് മീര,സുൽഫിക്കർ , സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ്, നജീബ് അലിയാർ , അബ്ദുൽ റഹിമാൻ, അൻസാരി കാട്ടൂർ, ഷഫീക് കാട്ടൂർ എന്നിവരുടെ പിന്തുണയും വിജയത്തിൽ നിർണായകമായി.
    ടൂർണമെന്റിലെ വിജയികൾക്ക് POWERMEDIA ചെയർമാൻ ശ്രീ. നിയാസ് ഖാൻ കാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു
    വരും ദിവസങ്ങളിൽ കേരളത്തിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page