News

റാന്നിപുതമൺതാല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി

റാന്നിപുതമൺതാല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി.വാഹനത്തിൻ്റെ ഉടമയും, ഡ്രൈവറുമായഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ,സുമ്പിൻ എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്.പുതമൺ ,കീക്കോഴൂർ പ്രദേശങ്ങളിലെ റോഡുകളിൽ നിരന്തരം മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് അസഹ്യമായ തിനെ തുടർന്ന് ചെറുകോൽപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.സന്തോഷ് മാലിന്യം സ്ഥിരമായി കാണുന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറായിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഇടുന്ന വാഹനം തിരിച്ചറിഞ്ഞത്.തുടർന്ന് ക്യാമറയിൽ കണ്ട പിക്കപ് വാൻപോലീസ്തിരയുന്നതിനിടയിലാണ് പിടിയിലാകുന്നത്.റാന്നി എസ് ഐ ബി.എസ്.ആദർശിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വെളുപ്പിനെ ചെത്തോങ്കര റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടുകയായിരുന്നു.അടൂരിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യം കടകളിൽ നിന്നും ശേഖരിച്ച് എത്തിക്കുന്ന ജോലിക്കിടെ ഇട്ടിയപ്പാറയിൽ നിന്നും ശേഖരിച്ച മീൻ മാലിന്യങ്ങളാണ് പുതമണ്ണിൽ ഇട്ടതന്നാണ് പോലീസ് പറഞ്ഞു. പോലീസ് വിശദമായി അന്വേഷിച്ച്,മേൽനടപടി സ്വീകരിച്ചു വരുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page