
:റാന്നി കടുമീൻചിറ സ്കൂളിൽ വിദ്യാ വാഹിനി പദ്ധതിയിൽ ആൻ്റോ ആൻ്റണി എം.പി.. ബസ് അനുവദിച്ചു.
റാന്നി കടുമീൻചിറ സ്കൂളിൽ വിദ്യാ വാഹിനി പദ്ധതിയിൽ ബസ് അനുവദിച്ചു. ആൻ്റോ ആൻ്റണി എം പി യുടെ ഇപെടലിനെ തുടർന്നാണ് മലയോര മേഖലയിലെ കുട്ടികൾക്ക് യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുന്നത്.
കേന്ദ്ര ആവിഷ്കൃത പദ്ധതിയായ വിദ്യാവാഹിനി പദ്ധതിയിൽ സ്കൂൾ ബസ് അനുവദിച്ചത്. പട്ടിക വർഗ ഉന്നതികളിൽ നിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കുട്ടികളെ എത്തിക്കുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതിയാണ് വിദ്യാ വാഹിനി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് അനുവദിച്ചത്.
കടുമീൻചിറ ഗവ :ഹയർ സെക്കന്ററി സ്കൂളിന്റെ എസ്.സി ട്രൈബൽ ഹോസ്റ്റൽ അടച്ചു പൂട്ടിയതിനെ തുടർന്നു അടിച്ചിപ്പുഴ ചോള്ളാനാവായാൽ ,ളാഹ മഞ്ഞത്തോട് എന്നീ ഉന്നതികളിൽ നിന്നുള്ള സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന്. നിലവിൽ മൂന്നു വാഹനങ്ങളിൽ അദ്ധ്യാപകരുടെ കൈയിൽ നിന്നും ദിവസം ആയിരത്തിലധികം പണം മുടക്കിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. വിവരം എം പി യുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്
എംപി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ അടിയന്തരമായി വാഹനം അനുവദിക്കുകയായിരുന്നു.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്കൂൾ ബസ് കൂടി അനുവദിക്കണമെന്ന് ആന്റോ ആന്റണി ജില്ലാ കളക്ടോട് ആവിശ്യപ്പെട്ടതായും വാഹന സൗകര്യത്തിൻ്റെ കാര്യത്തിൽകുട്ടികളുടെ പഠനം മുടങ്ങില്ലന്നും എം പി ഉറപ്പു നല്കിയതായി പൊതു പ്രവർത്തകൻ സുനിൽ യമുന പറഞ്ഞു.



