News

എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ അനുവദിക്കില്ല: ബി.ഡി.ജെ.എസ്

 പിറവം:കേരള രാഷ്ട്രീയത്തിൽ മതന്യൂനപക്ഷപ്രീണനം ഇടതുപക്ഷവും കോൺഗ്രസും ഒരുപോലെ ചെയ്യുകയാണെന്ന് സത്യം വെളിപ്പെടുത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ ക്ഷുദ്രശക്തികളെ അനുവദിക്കില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ പറഞ്ഞു ബി ഡി ജെ എസ് പിറവം നിയോജകമണ്ഡലം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുവാങ്കുളം ഞാളിയത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായാടി മുതൽ നമ്പൂതിരി വരെ സാമൂഹ്യ നീതിക്കുവേണ്ടി പടപൊരുതുവാൻ ബി.ഡി.ജെ.എസ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വെള്ളാപ്പള്ളി നടേശനെതിരെയുള്ള വെല്ലുവിളികളെ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് യോഗത്തിൽ അധ്യക്ഷ വഹിച്ച ബി.ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. ശ്രീകുമാർ തട്ടാരത്തു പറഞ്ഞു
ജില്ലാജനറൽ സെക്രട്ടറി
ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി
തിരഞ്ഞെടുപ്പ് അവലോകനം
ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ.വാസു നടത്തി. സംഘടന സന്ദേശം ജില്ലാ ജനറൽ സെക്രട്ടറി പി. ബി. സുജിത്ത് നടത്തി പിറവം നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി സ്വാഗതവും, യോഗത്തിൽ ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ്‌ ബീനാനന്ദകുമാർ, സെക്രട്ടറി പമീല സത്യൻ എന്നിവർ ആശംസകൾ നേർന്നു.മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ പള്ളത്ത് നന്ദിയും പറഞ്ഞു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page