EventsWorld

മധുരഗീതം നടത്തിയ സൗന്ദര്യ മത്സരം അത്യന്തം ആവേശകരം.

കാനഡയിലെ മലയാളികളുടെ കണ്ണിനും കരളിനും ആതമഹർഷമേകിയ മിസ് ആൻഡ് മിസ്സിസ് മത്സരം വിജകരമായി സംഘടിപ്പിക്കപ്പെട്ടു .ക്യാനഡയിലെ പ്രമുഖ മലയാളം റേഡിയോ ആയ മധുരഗീതം നടത്തിയ സൗന്ദര്യ മത്സരം അത്യന്തം ആവേശം ജനിപ്പിക്കുന്ന ഒന്നായി, മിസ് ആൻഡ് മിസിസ് എന്ന രണ്ടു കാറ്റഗറികളിലായാണ്‌ മത്സരം നടന്നത് .വിജയികൾക്ക് ‌ ചലച്ചിത്ര താരം പൂർണിമ ഇന്ദ്രജിത് പുരസ്‌കാരങ്ങൾ നൽകി .

മിസ്സിസ് മലയാളി മത്സരത്തിൽ ഒന്നാം സ്ഥാനം വുഡ്സ്റ്റോക്കിൽ നിന്നുള്ള ജനനി മരിയയും രണ്ടാം സ്ഥാനം ഓൿവില്ലിൽ നിന്നുള്ള മിലി ഭാസ്കറും മൂന്നാം സ്ഥാനം കിച്ചനെറിൽ നിന്നുള്ള വീണാ ബേബിയും കരസ്ഥമാക്കിയപ്പോൾ മിസ് മലയാളി കാനഡ ടൈറ്റിൽ ടൊറൊന്റോയിൽ നിന്നുള്ള അനീഷാ ജോർജ്ജ് കരസ്ഥമാക്കി നയാഗ്രയിൽ നിന്നുള്ള ഹുനൈനാ നവാസ് രണ്ടാം സ്ഥാനവും ആൽബെർട്ട ലേക്ക് ലൂയിസിൽ നിന്നുള്ള ഗിഫ്റ്റി ഷാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .മലയാളികളുടെ ഹൃദയം കവർന്ന പ്രകടനങ്ങളിലൂടെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഇവന്റായിരുന്നു മിസ് ആൻഡ് മിസ്സിസ് മലയാളി എന്നു പ്രേക്ഷകരായെത്തിയ ആബാലവൃദ്ധം ജനങ്ങളും സാക്ഷ്യപ്പെടുത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page