
കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
ഛത്തീസ്ഗഢിൽ കള്ള കേസിൽ കുടുക്കി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ ഭരണകൂടഭീകരതക്കെതിരെയും, കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനവും, യോഗവും കെപിസിസി മുൻ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി അംഗം കീഴ് വായ്പൂര് ശിവരാജൻ, എം കെ സുബാഷ് കുമാർ, മാലതി സുരേന്ദ്രൻ, റെജി പണിക്കമുറി, അഡ്വ. സാം പട്ടേരി, അനിൽ തോമസ്, സുനിൽ നിരവുപുലം, വിനീത് കുമാർ, കെ ജി സാബു, ഡോ. ബിജു റ്റി ജോർജ്, റെജി ചാക്കോ, കെ പി സെൽവകുമാർ, റെജി തേക്കുങ്കൽ, സി പി മാത്യു, അനിൽ എബ്രഹാം ചെറിയാൻ, റെജി പമ്പഴ, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ബെൻസി അലക്സ്, വിഷ്ണു പുതുശ്ശേരി ഷൈബി ചെറിയാൻ, സുനിൽകുമാർ ആഞ്ഞിലിത്താനം, കെ പി ഫിലിപ്പ്, അനീഷ് കെ മാത്യു, മനോജ് കവിയൂർ തുടങ്ങിയവർ പ്രസംഗിച്ചു



