
പോക്സോ കേസിൽ സഹായിക്കാമെന്ന് പറഞ്ഞു പ്രതിയുടെ അമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്തപോക്സോനിയമപ്രകാരമുള്ള കേസിൽ രണ്ടാംപ്രതിയുടെ അമ്മയിൽ നിന്നും കേസിന്റെ വിവിധ ആവശ്യങ്ങൾ പറഞ്ഞു പലതവണയായി 865,000 രൂപ തട്ടിയെടുത്ത പ്രതിയെ പിടികൂടി. ചെന്നിർക്കര പ്രക്കാനം തോട്ടുപുറം കൈപ്പിലാലിൽ പാറയിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന ജോമോൻ മാത്യു(28) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ നിരവധി കേസുകളിൽ ഒന്നിൽപ്പെട്ട രണ്ട് പ്രതികളിൽ രണ്ടാമന്റ് ജാമ്യം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പലയിടങ്ങളിൽ വച്ച് പലപ്രാവശ്യമായി ഇത്രയും തുക കബളിപ്പിച്ചെടുത്തത്. കേസിൽ രണ്ടാംപ്രതി ചെന്നീർക്കര പ്രക്കാനം സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ചിന് സമീപം ഷൈനു ഭവനം വീട്ടിൽ ഷൈനു( 22 )വിന് ജാമ്യം ലഭിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇയാളുടെ അമ്മ ലില്ലി ജോർജ്ജിൽ നിന്നും പണം തട്ടിയത്. ഒന്നാം പ്രതി തോട്ടുപുറം, കൈപ്പിലാൽ പാറ മേലതിൽ ജോജി മാത്യു (24) വിന്റെ സഹോദരനാണ് ജോമോൻ മാത്യു.
ജാമ്യം എടുക്കാൻ വക്കീലിനും, കോടതിയിലുള്ള കാർ ഇറക്കുന്നതിനും, മകനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വീടിനു സമീപം കൊണ്ടുവരാതിരിക്കുന്നതിനും, എഫ് ഐ ആറിൽ തിരുത്തൽ വരുത്തുന്നതിനും എന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രൂപ കഴിഞ്ഞ രണ്ട് മാസങ്ങളായി കൈപ്പറ്റിയത്. ജോമോൻ മാത്യുവിന് സൗണ്ട് സിസ്റ്റത്തിന്റെ ജോലിയാണ്. ഇയാൾ ജോ ഓഡിയോ ലാബ് എന്ന സ്ഥാപനം തോട്ടുപുറത്ത് നടത്തുന്നുണ്ട്. ഇന്നലെയാണ് ലില്ലി ജോർജ്ജ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എസ് ഐ ഷിജു പി സാം കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 17 നാണ് പ്രതി ആദ്യം ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങിയത്, അന്ന് 15000 രൂപ കൈപ്പറ്റിയ പ്രതി, തുടർന്ന് ഇവരെ തെറ്റിദ്ധരിപ്പിച്ചും, മകന് മരണശിക്ഷ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും ജാമ്യം കിട്ടാൻ ബുദ്ധിമുട്ട് ആണെന്നും ഭയപ്പെടുത്തി പലതവണയായി പലആളുകൾ വഴി പണം തട്ടിയെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ ഇലന്തൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇയാളുടെ ചുമതയിലുള്ള സൗണ്ട് സിസ്റ്റത്തിന് വേണ്ടി 4,80,000 രൂപയുടെ സാധനങ്ങൾ കുണ്ടറയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയതായി സമ്മതിച്ചു. സാധനങ്ങൾ ജില്ലയിലെ വിവിധ ഉത്സവപരിപാടികൾക്കായി ഉപയോഗിച്ചുവരുന്നതായും ഇയാൾ വെളിപ്പെടുത്തി. കുറ്റം സമ്മതിച്ചതിനെ തുടർന്ന്, ഇന്നലെ രാത്രി പതിനൊന്നരയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലെ ദേഹോപദ്രവക്കേസുകളിലും, പത്തനംതിട്ട പോലീസെടുത്ത കുറ്റകരമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിലും നേരത്തെ ഇയാൾ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായി. പത്തനംതിട്ട ഡി വൈ എസ് പി യുടെ മേനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, പത്തനംതിട്ട പോലീസിന് ഇൻസ്പെക്ടർ കെ അരുൺ കുമാർ, എസ് ഐ കെ ആർ രാജേഷ് കുമാർ, ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥരായ
ഹരികൃഷ്ണൻ, ജയകൃഷ്ണൻ, പ്രശാന്ത് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി



