News

ഐ ടി ഐ പ്രവേശനം /ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍/ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്/ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം/പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

11ന് അഭിമുഖം നടത്തുന്നു

പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ്് / ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള നിയമനത്തിനായി ഇന്ന് ( ജൂണ്‍ 11) രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകളുമായി ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.

പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

ഫുഡ് സേഫ്റ്റി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 194/2024, 482/24) തസ്തികയിലേക്ക് ജൂണ്‍ 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 1007974 മുതല്‍ 1008223 വരെയുളളവര്‍ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222665.

ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി  (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഓണ്‍സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്സ്) കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
വെബ് സൈറ്റ് :  www.ihrd.ac.in. ഫോണ്‍ : 9446755765, 9645127298, 0468 2382280.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് /കേപ്പ് /സെല്‍ഫ് ഫിനാന്‍സിംഗ്  പോളിടെക്‌നിക്കുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള പ്രവേശനം ഇന്നും നാളെയും (ജൂണ്‍ 11, 12) വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നടക്കും.
തീയതി, കാറ്റഗറി, റാങ്ക്, രജിസ്‌ട്രേഷന്‍ സമയം ക്രമത്തില്‍.
ജൂണ്‍ 11, ഐടിഐ/കെജിസിഇ, ഐടിഐ/കെജിസിഇ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും,  രാവിലെ ഒമ്പത് മുതല്‍ 10 വരെ.
ജൂണ്‍ 11, പ്ലസ് ടു /വിഎച്ച്എസ്ഇ, ഒന്നുമുതല്‍ 2000 റാങ്ക് വരെ,   ഉച്ചയ്ക്ക് 12  മുതല്‍ ഒന്നു വരെ.
ജൂണ്‍ 12, പ്ലസ് ടു /വിഎച്ച്എസ്ഇ, 2001 മുതല്‍ അവസാന റാങ്ക് വരെ,   രാവിലെ ഒമ്പത് മുതല്‍ 10 വരെ.
പട്ടികജാതി/ പട്ടിക വര്‍ഗം /ഒഇസി വിഭാഗത്തില്‍പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യല്‍ ഫീസായി 10000 രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ.
വെബ്‌സൈറ്റ് : www.polyadmission.org/let . ഫോണ്‍: 0469 2650228.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in
 
ഐടിഐ പ്രവേശനം

 കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ലാസ്. സംസ്ഥാനത്തെ 13 ഐടിഐ കളിലായി 14 ട്രേഡുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് 308 സീറ്റ്  സംവരണം ചെയ്തിട്ടുണ്ട്. www.labourwelfarefund.in സൈറ്റിലൂടെ അപേക്ഷിക്കാം. പ്രതിമാസം 300 രൂപ സ്റ്റൈപന്റ് നല്‍കും.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page