News

പത്തനംതിട്ട വടശ്ശേരിക്കരയിൽ വൈദ്ധ്യുത ഷോക്കേറ്റ് തമിഴ്നാട് സ്വദേശി അയ്യപ്പ ഭക്തൻമരണപ്പെട്ടു

പത്തനംതിട്ട വടശ്ശേരിക്കരയിൽ വൈദ്ധ്യുത ഷോക്കേറ്റ് തമിഴ്നാട് സ്വദേശി അയ്യപ്പ ഭക്തൻമരണപ്പെട്ടു.
തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ് മരണപ്പെട്ടത്.
ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ വശത്ത് ഉണ്ടായിരുന്ന കേബിളിൽ ഉണ്ടായിരുന്ന വൈദ്യുത പ്രവാഹമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായതന്ന് പോലീസ് പറഞ്ഞു.. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിയ 50 അംഗ സംഘത്തിന്റെ കൂടെ എത്തിയ സ്വാമി പാലത്തിനു സമീപം ഒഴിഞ്ഞ സ്ഥലത്ത് മൂത്രം ഒഴിക്കുന്നതിനിടയിലാണ് ഷോക്കേ ല്ക്കുന്നത്. സംഭവം അറിഞ്ഞ ഉടനെ വൈദ്ധ്യുത ബന്ധം വിഛേദിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തികരിച്ച് വരുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page