
പെരുനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരം അനുഷ്ഠിക്കുന്ന ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കുക, അംഗൻവാടി ജീവനക്കാരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇന്നേദിവസം നടത്തുന്ന ധർണ്ണയുടെ ഭാഗമായി റാന്നി താലൂക്കിൽ പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പെരുനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു, മണ്ഡലം വൈസ് പ്രസിഡന്റ് ആർ വിജയൻ,അധ്യക്ഷത വഹിച്ചു, തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ശശിധരൻ, പിടി രാജു, ഓമന സത്യൻ, തൃദീപ്, ഹബീബ്, വിജി തോമസ്, ജോഷ്വാ തോമസ്, ആന്റണി, പ്രസാദ് സുജിത്ത് ജോയ് വളവനാൽ, രവീന്ദ്രൻ പിള്ള,എന്നിവർ പ്രസംഗിച്ചു, കോൺഗ്രസ് പ്രവർത്തകർ, അംഗൻവാടി, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു



