News

ചെങ്കളം ക്വാറി ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലീസിനോട് എംഎല്‍എ

ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും: ജില്ലാ കലക്ടര്‍

രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയുടെ ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലിസിനോട് നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.
പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാല്‍ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.  
കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ. റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page