News

വാഷിംഗ് മെഷീനും വൈദ്യുതി ഇസ്തിരി പെട്ടിയും റഡി; അട്ടത്തോട് സ്കൂളിൽ ഇനി യൂണിഫോം അലക്കി തേച്ച് കുട്ടികൾക്ക്നൽകും

റാന്നി:ശബരിമല വനമേഖലയിലെ അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ഇനിമുതൽ കുട്ടികൾക്ക് അലക്കി തേച്ച് മടക്കിയ യൂണിഫോം നൽകും. വനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് തയ്ച്ചുനൽകുന്ന യൂണിഫോം സൂക്ഷിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ കീറിനശിക്കുക പതിവാണ്.
ഈ മേഖലയിൽ വിദ്യാഭ്യാസ സഹായവുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിലിനെ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ഡാളസ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ സഹായത്താൽ സ്കൂളിന് വാഷിംഗ് മെഷീനും വൈദ്യുതി ഇസ്തിരി പെട്ടിയും വാങ്ങി നൽകി.
കളർ വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്തുന്ന കുട്ടികൾക്ക് അദ്ധ്യാപകർ തന്നെ യൂണിഫോം നനച്ച് ഉണങ്ങി ഇസ്തിരിയിട്ടത് നൽകും. മൂന്ന് നേരം ആഹാരം നൽകുന്നതും രാജ്യത്ത് ആദ്യമായി ജെൻഡർ ന്യൂട്ട്രൽ യൂണിഫോം ഏർപ്പെടുത്തിയതുമായ ആദ്യ ട്രൈബൽ വിദ്യാലയമാണിത്.
സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരിക്ക് ഉപകരണങ്ങളും കുട്ടികളുടേയും കുടുംബങ്ങളുടെയും ആവശ്യത്തിനുള്ള ആരോഗ്യ പരിപാലന കിറ്റുകളും കൈമാറി. ഹെർബൽ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്,ബാർസോപ്പ്, വെളിച്ചെണ്ണ തുടങ്ങിയ ആരോഗ്യ പരിപാലന കിറ്റുകളാണ് നൽകിയത്.
ബേബി ജോൺ മണിമലേത്ത്, കുരുവിള ചെറിയാൻ തേക്കാട്ടിൽ, സുബീഷ് കെ.എം, അഭിലാഷ്.സി,ആശാ നന്ദൻ,അമിതാ.എസ്, ഏബ്രഹാം.സി.റ്റി പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page