
News
ചിറ്റാർ ജനമൈത്രി പോലീസ് ഉന്നതികളിൽ പരാതി പരിഹാര അദാലത്തും നിയമ ബോധവല്ക്കനരണ ക്ളാസും സംഘടിപ്പിച്ചു
ചിറ്റാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചിറ്റാര്‍ ട്രൈബൽ ജനമൈത്രിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ വിഭാഗത്തിനു വേണ്ടി പരാതി പരിഹാര അദാലത്തും നിയമ ബോധവല്ക്കനരണ ക്ളാസും കൊടുമുടി കമ്മ്യുണിറ്റി ഹാളിൽ വച്ച് 17/01/2026 തീയതി നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം കോന്നി ഡി.വൈ.എസ്.പി .ജി.അജയ് നാഥ് ഉദ്ഘാടനം നിർവഹിച്ചു.ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൊടുമുടി ഉന്നതി ഊര് മൂപ്പൻ രാഘവൻ ആലയ്ക്കൽ കെ.യു.എം.എസ് ശാഖാ സെക്രട്ടറി .അയ്യപ്പൻ, വാർഡ് മെമ്പർ .സുഭാഷ് പുറമൺ എന്നിവർ ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു. ചിറ്റാർ പോലീസ് സബ്ഇൻസ്പെക്ടർ എ.ആര്.രവീന്ദ്രന് കൃതജ്ഞത അറിയിച്ചു



