News

അപേക്ഷിക്കാം/റാങ്ക് പട്ടിക റദ്ദായി/അറിയിപ്പ്/റാങ്ക് പട്ടിക/ലേലം/തൊഴിലധിഷ്ഠിത കോഴ്സ്/ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
ഒരു വര്‍ഷം- 200 രൂപ, രണ്ടു വര്‍ഷം- പ്രതിവര്‍ഷം 500 രൂപ നിരക്കില്‍, മൂന്ന് മുതല്‍ അഞ്ച് വര്‍ഷം- പ്രതിവര്‍ഷം 750 രൂപ നിരക്കില്‍, അഞ്ച് വര്‍ഷത്തിന് മുകളില്‍- പ്രതിവര്‍ഷം 1000 രൂപ നിരക്കില്‍ പിഴ ഒടുക്കാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം ഹക്കിം അറിയിച്ചു.  ഫോണ്‍: 0468 222310

തൊഴിലധിഷ്ഠിത കോഴ്സ്

നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യത ഉള്ള ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ ബിരുദം. എസ്എസ്എല്‍സികാര്‍ക്ക് മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മന്റിലേക്കും അപേക്ഷിക്കാം. ശനി, ഞായര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 8136802304

ലേലം

വിവിധ പൊലിസ് കേസുകളില്‍ ഉള്‍പ്പെട്ട തറയില്‍ ഫിനാന്‍സിന്റെ മൂന്ന് വാഹനങ്ങളുടെയും പോപ്പുലര്‍ ഫിനാന്‍സിന്റെ 14 വാഹനങ്ങളുടെയും ഇ-ലേലം മെയ് 15 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും. വെബ്‌സൈറ്റ്: www.mstcecommerce.com ഇ മെയില്‍: sppta.pol@kerala.gov.in ഫോണ്‍: 0468 2222630

റാങ്ക് പട്ടിക

ജില്ലാ ശുചിത്വ മിഷനില്‍ ഐഇസി ഇന്റേണ്‍ അഭിമുഖത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  

അറിയിപ്പ്

മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അറിയിച്ചു. നായകളെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തണമെന്നും അല്ലെങ്കില്‍ ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.  ഫോണ്‍:  0468 2222340

റാങ്ക് പട്ടിക റദ്ദായി
 
പട്ടികജാതി വികസന വകുപ്പില്‍ 16500-35700 രൂപ ശമ്പളനിരക്കില്‍ കുക്ക് (ഒന്നാം എന്‍സിഎ വിജ്ഞാപനം- മുസ്ലിം) (കാറ്റഗറി നം. 711/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

അപേക്ഷിക്കാം

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ആറ് മാസ ഡി സി എ(എസ്) കോഴ്സിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in യോഗ്യത പ്ലസ്ടു. സംവരണവിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീസില്ല. ഫോണ്‍: 9947123177

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page