
News
റാന്നി സർക്കിൾ സഹകരണയൂണിയൻ അനുമോദനവും സെമിനാറും സംഘടിപ്പിച്ചു
റാന്നി:റാന്നിസർക്കിൾ സഹ.യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനവും സെമിനാറും അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരുടെയും ജീവനക്കാരുടെയും മക്കളെയാണ് ആദരിച്ചത്. സർക്കിൾ -സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് അധ്യക്ഷനായി. അസി രജിസ്ട്രാർ പി ആർ അഭിലാഷ്, കെ എൻ രാജീവ് കുമാർ, എൻ പ്രകാശ് കുമാർ, ബിനോയി കുര്യാക്കോസ്, കെ എം തോമസ്, മോഹൻദാസ്, ശശികല രാജശേഖരൻ, രാജി , ടി കെ സജി എന്നിവർ സംസാരിച്ചു



